ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്ന മണ്ഡലമായിരുന്നു ബഡ്കാഗാവ്. കോണ്‍ഗ്രസ് നോതാക്കളായ യോഗേന്ദ്രയുടെയും നിര്‍മലയുടെയും മകള്‍ അംബ പ്രസാദ് ആയിരുന്നു ഇവിടുത്തെ സ്ഥാനാര്‍ത്ഥി. മുപ്പതിനായിരത്തിധകം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അംബ പ്രസാദ് ജയിക്കുകയും ചെയ്തിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ മകള്‍ അംബയ്ക്ക് ബാറ്റണ്‍ കൈമാറുകയായിരുന്നു യോഗേന്ദ്രയും നിര്‍മലാ ദേവിയും.
2009-ല്‍ യോഗേന്ദ്ര സാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും കന്നി മത്സരത്തില്‍ തന്നെ ജയിച്ച് എംഎല്‍എയും ആയി. 2014 ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് അമ്മ നിര്‍മലാ ദേവിയും നിയമസഭയിലെത്തിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും പിന്നീട് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ല.
എംഎല്‍എ ആയ യോഗേന്ദ്രയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു. രാംഗഡ് സ്‌പോഞ്ച് അയണ്‍ ഫാകറിയുടെ ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
2016 ല്‍നടന്ന മൃതദേഹ സമരത്തില്‍ യോഗേന്ദ്രയും നിര്‍മലയും പങ്കെടുത്തിരുന്നു. ഈ സമരത്തിനിടയില്‍ വെടിവയ്പ്പ് ഉണ്ടാകുകയും നാല്‌പേര്‍ മരണമടയുകയും ചെയ്തിരുന്നു. അതിനിടെ സമരത്തില്‍ പങ്കെടുത്ത പലരെയും അറസ്റ്റ് ചെയ്ത കൂട്ടത്തില്‍ നിര്‍മലയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഗ്രാമീണര്‍ സംഘടിച്ചെത്തി ഇവരെ മേചിപ്പിച്ചെങ്കിലും കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍,അറസ്റ്റ് ഒഴിവാക്കാന്‍ നിര്‍മല ഒളിവില്‍ പോയി.
അച്ഛന്‍ ജയിലും അമ്മ ഒളിവിലും ആയതോടെ ബാറ്റണ്‍ മകളുടെ കൈകളിലെത്തി. ബിബിഎയും എംബിഎയും കൂടതെ വക്കീലും കൂടിയാണ് ഈ യുവ എംഎല്‍എ.
Post Your Comments