കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനു മതപരമായ വേർതിരിവില്ലെങ്കിൽ ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി, ജെയിൻ, ബുദ്ധ എന്ന് എടുത്തു പറയുന്നത് എന്തിന് എന്നാണ് അദേഹം ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. മുസ്‌ലിംകളെ എന്തുകൊണ്ട് നിയമത്തിൽ ഉൾപ്പെടുത്തിയില്ലെന്നും ബോസ് ചോദിച്ചു. നിയമത്തില്‍ സുതാര്യത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാജിയുടെ ബന്ധുകൂടിയായ ചന്ദ്രകുമാര്‍ ബോസ് ട്വിറ്ററിലാണ് നിലപാട് വ്യക്തമാക്കിയത്.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കാനും കേന്ദ്രസർക്കാരിനെ അഭിനന്ദിക്കാനും ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ നേതൃത്വത്തിൽ ഇന്നലെ കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചന്ദ്രകുമാര്‍ ബോസിന്റെ വ്യത്യസ്തമായ അഭിപ്രായപ്രകടനം.
ദേശീയ പൗര റജിസ്റ്റര്‍ ഉടന്‍ നടപ്പാക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചതായാണ് സൂചന. മോദിയുടെയും അമിത് ഷായുടെയും വാക്കുകളിലെ പൊരുത്തമില്ലായ്മ ഇതിന്‍റെ സൂചനയാണ്. രാജ്യത്ത് ശക്തമാകുന്ന പ്രതിഷേധവും ബിജെപിയെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന ഘടകമാണ്. ജാർഖണ്ഡിൽ ഏറ്റ തിരിച്ചടിയും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ജാർഖണ്ഡിലെ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടങ്ങൾ കഴിഞ്ഞ ശേഷമാണ് പൗരത്വ ബിൽ പാസ്സാക്കിയത്. എന്നിട്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ബിജെപിയെ ആശങ്കയിലാക്കുന്ന കാര്യമാണ്.എന്‍ഡിഎ ഘടകകക്ഷികളിലും ബിജെപിക്കുള്ളിലും പൗരത്വ നിയമത്തിനെതിരെ പൊതുവേ എതിര്‍പ്പാണ് ഉയരുന്നത്.
If #CAA2019 is not related to any religion why are we stating – Hindu,Sikh,Boudha, Christians, Parsis & Jains only! Why not include #Muslims as well? Let's be transparent
— Chandra Kumar Bose (@Chandrakbose) December 23, 2019
Post Your Comments