ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ഒരു അയല്‍രാജ്യം ബോധപൂര്‍വം ശ്രമം നടത്തുന്നതായി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. ശ്രീനഗറിലും പരിസരത്തുമുള്ള അഞ്ചു സ്കൂളുകളിലെ 30 പെണ്‍കുട്ടികളുമായി സംവദിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിന്റെ കാര്യത്തില്‍ ഇത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ഭീകരവാദികള്‍ക്ക് ധനസഹായവും പരിശീലനവും നല്‍കിയാണ് ഇന്ത്യയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും വെങ്കയ്യ പറയുകയുണ്ടായി. .ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അതില്‍ അനുരഞ്ജനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments