Latest NewsNewsInternational

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്‍കിയ നായകളെ വിടില്ല : കാരണം വ്യക്തമാക്കി അമേരിക്ക

ന്യൂയോര്‍ക്ക്: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്‍കിയ നായകളെ വിടില്ലെന്ന് അമേരിക്ക. ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്‍കിയ നായകളെ വിടില്ലെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. വേണ്ടത്ര ശ്രദ്ധ കിട്ടാതെ നായകള്‍ തുടര്‍ച്ചയായി ചത്ത സാഹചര്യത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുള്ളവരാണ് അമേരിക്കയില്‍ നിന്ന് കൊണ്ടുവരുന്ന പരിശീലനം ലഭിച്ച സ്‌നിഫര്‍ നായകള്‍.

കഴിഞ്ഞ സെപ്തംബറിലാണ് നായകള്‍ക്ക് വേണ്ട പരിചരണമോ ആവശ്യമായ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യമാണ് ഈ രാജ്യങ്ങളിലുള്ളതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. അമേരിക്കയുടെ തീരുമാനത്തേക്കുറിച്ച് ഇതുവരെ ഈജിപ്തും ജോര്‍ദാനും പ്രതികരിച്ചിട്ടില്ല. നൂറിലധികം നായകളെയാണ് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും അമേരിക്കയില്‍ നിന്ന് അയച്ചിട്ടുള്ളത്.

സ്‌നിഫര്‍ നായകള്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണെന്ന വസ്തുത വിസ്മരിക്കുന്നില്ല, പക്ഷേ നായകള്‍ക്ക് വേണ്ട പരിചരണം ലഭിക്കാതെ വരുന്നത് അവയുടെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ അവിടെയുള്ളത്. അത് ശരിയല്ല, അതിനാലാണ് തീരുമാനമെന്ന് അമേരിക്കയുടെ വക്താവ് വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button