മുംബൈ : സെപ്റ്റിക് ടാങ്കിൽ അകപ്പെട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ മുംബൈയിൽ തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. വൃത്തിയാക്കുന്നതിനായി സെപ്റ്റിക് ടാങ്കിനുള്ളിൽ പ്രവേശിച്ച മൂന്ന് തൊഴിലാളികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
Also read : ഡൽഹിയിൽ വീണ്ടും വൻ തീപിടിത്തം : മൂന്നു അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു
തൊഴിലാളികളെ ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഇവർ മരിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ റാത്തോഡ് അറിയിച്ചു, മരിച്ച തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments