തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സംയുക്തപ്രക്ഷോഭം എല്‍ഡിഎഫിന് ഏതെങ്കിലും തരത്തില്‍ ഇടംനല്കാനുള്ളതല്ലെന്ന് രാജസ്ഥാന് ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന് പൈലറ്റ്.ഒരു ദേശീയ വിഷയവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഒരു സ്വരത്തിലായി എന്നതുകൊണ്ടു മാത്രം യുഡിഎഫ്, എല്‍ഡിഎഫിന് ഏതെങ്കിലും തരത്തില്‍ കീഴ്പ്പെടുന്നു എന്നര്‍ഥമില്ല. എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളെ ഭാവിയിലും അതിശക്തമായി യുഡിഎഫ് എതിര്‍ത്തുകൊണ്ടേയിരിക്കും.
കേരളത്തില്‍ യുഡിഎഫിനുള്ള രാഷ്ട്രീയ ഇടം ഒരു ശതമാനം പോലും വിട്ടുകൊടുക്കില്ല. താന്‍ രാജസ്ഥാനില്‍ പ്രതിഷേധിച്ചു, മമത ബാനര്‍ജി ബംഗാളിലും സീതാറാം യച്ചൂരി ഡല്‍ഹിയിലും പ്രതിഷേധിക്കുകയാണ്. എല്ലാവരും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയാണ് നീങ്ങുന്നത്. അതില്‍ എല്‍ഡിഎഫ്, യുഡിഎഫ് വ്യത്യാസമില്ലെന്നും സച്ചിന് പൈലറ്റ് കൂട്ടിച്ചേര്‍ത്തു. അതെ സമയം കേരളത്തിലും നേതാക്കൾ തമ്മിലുള്ള അസ്വാരസ്യം കൂടുകയാണ്. സംയുക്‌തപ്രതിഷേധത്തിനെതിരേ നിലപാട് കടുപ്പിച്ച കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൊമ്പ് കോര്‍ത്ത് ഐ ഗ്രൂപ്പ്.
സംയുക്‌തസമരത്തെ തള്ളിപ്പറഞ്ഞ്, മുല്ലപ്പള്ളിക്കൊപ്പം കെ. മുരളീധരനും വി.എം. സുധീരനും.ഇക്കാര്യത്തില്‍ ബെന്നി ബെഹനാനെ ഉള്‍പ്പെടെ തള്ളിപ്പറഞ്ഞ് ഉമ്മന്‍ ചാണ്ടിയും മറ്റും രംഗത്തെത്തിയിരുന്നെങ്കിലും പോര് മുറുകിയതോടെ, തല്‍ക്കാലം നിലപാട് കടുപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. സംയുക്‌തപ്രക്ഷോഭത്തെ എതിര്‍ത്ത മുല്ലപ്പള്ളിക്കെതിരേ കഴിഞ്ഞദിവസം വി.ഡി. സതീശന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുല്ലപ്പള്ളി ഇന്നലെ അതേ നാണയത്തില്‍ തിരിച്ചടിച്ചു. പാര്‍ട്ടിയുടെ നിലപാട് താനാണു പറയുന്നതെന്നും സി.പി.എമ്മുമായി ചേര്‍ന്ന് ഒരു പ്രക്ഷോഭത്തിനുമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
Post Your Comments