മുംബൈ: വിളവെടുപ്പ് ആരംഭിക്കുകയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉള്ളി എത്തിത്തുടങ്ങുകയും ചെയ്തതോടെ രാജ്യത്ത് ഉള്ളി വില കുറയുന്നു.അതേസമയം കേരളത്തില്‍ വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ വില കുറയുമെന്നാണ് സൂചന. മുംബൈയില്‍ ഉള്ളിയുടെ ചില്ലറ വില കുറഞ്ഞ് കിലോയ്ക്ക് 80 രൂപയായി. മൊത്ത വില 55 നും 65 നും ഇടയിലാണ്.ഉള്ളി വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ 42,500 ടണ്‍ ഉള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഇതുകൂടാതെ 12,500 ടണ്‍ കൂടി ഇറക്കുമതി ചെയ്‌തിരുന്നു.
Post Your Comments