കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വളരെയധികം മോശമായി അധിക്ഷേപിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച തലശ്ശേരി സ്വദേശിനി ഹസ്ന മാപ്പ് പറഞ്ഞു. താൻ തന്റെ ഫാമിലിയുമായി ഒരു ചെറിയ കളി കളിച്ചതാണെന്നും തെറ്റു പറ്റിപ്പോയതാണെന്നും , അറിയാതെ പറഞ്ഞതാണെന്നുമാണ് ഹസ്ന വീഡിയോയിൽ പറഞ്ഞത് . അതുപോലെ തന്റെ ഈ വീഡിയോ പ്രചരിപ്പിച്ചത് തന്റെ അനുവാദമില്ലാതെ ആണെന്നും അത് ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹസ്ന പറഞ്ഞു.
പ്രധാനമന്ത്രിയെ ചീത്തവിളിച്ച് കൊണ്ട് നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം നടത്തി എന്നാരോപിച്ച് ഹസ്‌നക്കെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മാപ്പ് അപേക്ഷയുമായി യുവതി മുന്നോട്ട് വന്നത് . അതേസമയം നിരവധി ബിജെപി അനുഭാവികൾക്കെതിരെ ഗൾഫ് നാടുകളിൽ വ്യാപകമായി പകപോക്കൽ നടക്കുന്നെന്നാണ് സോഷ്യൽ മീഡിയ ആരോപണം.
പലരുടെയും പേരിൽ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി വ്യാജ പോസ്റ്റുകളിട്ട് അവരെ അവിടുത്തെ പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നതായും ആരോപണമുണ്ട്. ചില വീഡിയോകളിൽ യുവാക്കളെ കൊണ്ട് മാപ്പ് പറയിക്കുന്നതും മർദ്ദിക്കുന്നതും കാണാം. ഇതിൽ മലയാളികൾ മുതൽ കർണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ യുവാക്കളും ഉണ്ട്.
Post Your Comments