Latest NewsNewsIndiaInternational

ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ; അടിയന്തര നടപടിയെടുക്കണമെന്ന് ഐഎംഎഫ്

വാഷിങ്ടണ്‍: അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍ ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയി നേരിടേണ്ടി വരുമെന്ന് രാജ്യാന്തര നാണയ നിധി( ഐഎംഎഫ്). ഇപ്പേള്‍ തന്നെ പ്രതിസന്ധിയിലാണ് ഇന്ത്യയെന്ന് ഐഎംഎഫിന്റെ ഏഷ്യ പസഫിക് റിപ്പോര്‍ട്ട് വ്യക്തമാക്കി. അതിനാല്‍ നിലവിലെ സ്ഥിതി മറികടക്കാന്‍ അടിയന്തര നടപടികള്‍ എടുക്കണമെന്ന് ഐഎംഎഫ് ആവശ്യപ്പട്ടു.

ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനത്തിലെ കുറവുമാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത്. ഈ പ്രതിസന്ധി ഇന്ത്യയുടെ ആഗോള വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് ഐഎംഎഫ് ഡയറക്ടര്‍ റാനില്‍ സല്‍ഗാഡോ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ മുന്‍പന്തില്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ ഈ പ്രതിസന്ധി എത്രയും വേഗം മറികടക്കാനാണ് ഐഎംഎഫിന്റെ നര്‍ദ്ദേശം. ഇപ്പോഴുണ്ടായ മാന്ദ്യം പരിഹരിക്കാന്‍ അടിയന്തര നടപടി വെണമെന്നും സാമ്പത്തിക നയവ്യതിയാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ഐഎംഎഫ് ആവശ്യപ്പെടുന്നു.

ഇന്ത്യയുടെ മാന്ദ്യം ആശ്ചര്യപ്പെടുത്തുന്നുതാണെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗീത ഗോപിനാഥ് പ്രധാനമന്ത്രയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. സര്‍ക്കാരിന് ഉള്ള ഭൂരിപക്ഷം സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് ഉപയോഗിക്കാനും ഐഎംഎഫ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.റിസര്‍വ് ബാങ്ക് ഈ വര്‍ഷം വായ്പാ നിരക്കുകള്‍ കുറച്ചിരുന്നു. ഒമ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ആര്‍ബിഐ നിരക്കുകള്‍ കുറച്ചത്. പ്രതിസന്ധി ഇനിയും തുടരുകയാണെങ്കില്‍ ബാങ്കുകള്‍ ഇനിയും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button