Latest NewsKeralaNews

കേരളത്തിൽ പൗരത്വ ഭേദഗതി നിയമത്തെ ഒന്നിച്ച് നേരിടാൻ ഉറച്ച് ഭരണപക്ഷവും പ്രതിപക്ഷവും, വിഷയത്തിൽ സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തെ ചെറുക്കാൻ കൈകോർത്ത് ഭരണപക്ഷവും, പ്രതിപക്ഷവും. വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ചിരിക്കുകയാണ് സർക്കാർ. യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിക്ഷ നേതാവ് വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് നിയമത്തെ എതിർക്കാൻ അധികാരമില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് നേരിടാൻ പ്രതിപക്ഷത്തെയും കൂടെ കൂട്ടി കേന്ദ്രസർക്കാരിനെ നേരിടാനാണ് സർക്കാരിന്‍റെ തീരുമാനം. ബിജെപി ഒഴികെയുള്ള പ്രധാന രാഷ്ട്രീയ കക്ഷികളുടെയെല്ലാം പിന്തുണ സർക്കാർ ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. സിപിഎമ്മുമായി ഒരുമിച്ച് സമരത്തിനില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ ചൊല്ലി കോൺഗ്രസിൽ തർക്കവും നടക്കുന്നുണ്ട്. എന്നാൽ ഇത് നിയമസഭയിൽ അടക്കം ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചുള്ള നീക്കത്തെ ബാധിക്കില്ല. മുസ്ലീം ലീഗിന് ഇക്കാര്യത്തിൽ സിപിഎമ്മുമായി ഒരുമിച്ച് സമരമാകാം എന്ന നിലാപാടാണ്.

പൗരത്വ നിയമം നടപ്പാക്കാതെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ഭരണഘടനാപരമായ വെല്ലുവിളികളെ  സംസ്ഥാനം എങ്ങനെ നേരിടുമെന്നത് കാത്തിരുന്നു കാണണം. നിയമസഭാ സ്പീക്കർ കഴിഞ്ഞ ദിവസം നിയമത്തെ എതിർക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ഭരണഘടനയെ തന്നെ അട്ടിമറിച്ച് കേന്ദ്രം പാസാക്കിയ നിയമമെന്ന് പറഞ്ഞായിരിക്കും ഭരണഘടനാപരമായി ഉയരാൻ ഇടയുള്ള നൂലാമാലകളെ കേരളം മറികടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button