ലണ്ടൻ: 1947 ൽ വിഭജന സമയത്ത് ഹൈദരാബാദിലെ നിസാമിന്റെ ലണ്ടൻ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച പൂര്‍വ്വികസ്വത്തിനെച്ചൊല്ലി പാകിസ്ഥാനുമായി പതിറ്റാണ്ടുകളായുള്ള നിയമപരമായ തർക്കത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ച യുകെ ഹൈക്കോടതി, വ്യാഴാഴ്ച പാക്കിസ്ഥാന് ദശലക്ഷക്കണക്കിന് രൂപ ഇന്ത്യക്ക് നിയമ ചെലവ് നൽകാൻ ഉത്തരവിട്ടു . ലണ്ടനിലെ റോയൽ കോർട്ട്സ് ഓഫ് ജസ്റ്റിസിൽ നടന്ന ഫോളോ-ഓൺ ഹിയറിംഗിലാണ് ഇത് തീരുമാനിച്ചത്.
നിയമപരമായ ചെലവിന്റെ 65 ശതമാനം പാകിസ്താൻ നൽകണമെന്നാണ് ഉത്തരവ്.65 ശതമാനത്തിൽ ഇന്ത്യയ്ക്ക് 25 കോടിയും, മുഫാക്കം രാജകുമാരന് 16.97 കോടി രൂപയും ,മുക്കാരം ഷാ രാജകുമാരന് 7.35 കോടി രൂപയും നൽകാനാണ് വിധി .മൊത്തം ഫണ്ടിൽ നിന്ന് ബാങ്കിന്റെ ചിലവ് ഇതിനകം അടച്ചിട്ടുണ്ട്. ഭാരതവിഭജന കാലത്ത് അന്നത്തെ 10ലക്ഷം മൂല്യം വരുന്ന തുകയാണ് ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്.ഈ തുകയാണ് വര്‍ഷങ്ങളായി പലിശയടക്കം 350 ലക്ഷമായി മാറിയത്. പാകിസ്താന്‍ സ്വത്തിന്റെ പേരില്‍ അവകാശവാദം ഉന്നയിച്ചത് തള്ളിയാണ് കോടതിയുടെ നടപടി.
സ്വത്തിന്റെ അവകാശം തീര്‍ച്ചയായും നിസാമിനും പിന്‍തുടര്‍ച്ചക്കാര്‍ക്കും മാത്രമാണ് എന്ന് കോടതി ഉത്തരവിട്ടു. ഹൈദരാബാദ് രാജാവിന്റെ 1948ല്‍ തുടങ്ങിയ തര്‍ക്കത്തിലാണ് കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്.നിസാമിന്റെ രാജ്യം ഇന്ത്യയാണോ പാകിസ്താനാണോ എന്ന് തീരുമാനിക്കാന്‍ പറ്റാതിരുന്ന കാലത്താണ് നാഷണല്‍ വെസ്റ്റ്മിനിസ്റ്റര്‍ ബാങ്കില്‍ തുക നിക്ഷേപിച്ചിരുന്നത്. ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍ ഇന്ത്യ നടത്തിയ ശക്തമായ സൈനിക നടപടിയോടെയാണ് 1948ല്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നത്.അതിന് തൊട്ടുമുന്‍പാണ് തുക ലണ്ടനില്‍ നിക്ഷേപിച്ചത്.
Post Your Comments