പൗരത്വ നിയത്തിനെതിരെ തന്നെയാണ് തന്‍റെ നിലപാടെന്ന് ആവർത്തിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു വൈസ് പ്രസിഡന്‍റുമായ പ്രശാന്ത് കിഷോർ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പൗരത്വ നിയമവും എൻആർസിയും നടപ്പാക്കരുതെന്ന് രാഹുൽ ഗാന്ധി തന്നെ ഔദ്യോഗികമായി നിർദേശം നൽകണമെന്നാണ് അദേഹം ആവശ്യപ്പെടുന്നത്. നിയമത്തിനെതിരായി പ്രതിഷേധം നടത്തുന്ന ജനങ്ങൾക്ക് ഒപ്പം ചേർന്നതിന് താൻ നന്ദി പറയുന്നതായും അദേഹം പറഞ്ഞു. തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനേക്കാൾ പ്രധാനം സംസ്ഥനങ്ങൾ പൗരത്വ നിയമത്തിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നതാണ്. നിയമം നടപ്പാക്കാൻ സാധിക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രിമാർ പറയണം. രാഹുൽ ഇത് ഉറപ്പാക്കാൻ കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് ഔദ്യോഗിക നിർദേശം നൽകണം, പ്രശാന്ത് ആവശ്യപ്പെട്ടു.
പൗരത്വ ബില്ല് പാർലമെന്‍റ് പാസാക്കുന്നതിന് മുമ്പ് തന്നെ ബില്ലിനെ എതിർത്തയാളാണ് പ്രശാന്ത്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ജെഡിയുവിൽ നിന്ന് രാജി വെയ്ക്കാനും അദേഹം തയ്യാറായി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്നും പ്രതിഷേധക്കാർ ബിജെപി ഇതര സർക്കാരുകൾ പൗരത്വ നിയമത്തിനെതിരെ രംഗത്ത് വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments