Latest NewsKeralaNews

കൊച്ചിയില്‍ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചതിനെ സിനിമാക്കാരെ രൂക്ഷമായി വിമര്‍ശിച്ച സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ദീപ നിശാന്ത്

തൃശൂര്‍ : കൊച്ചിയില്‍ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചതിനെ സിനിമാക്കാരെ രൂക്ഷമായി വിമര്‍ശിച്ച സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ദീപ നിശാന്ത്. നികുതി വെട്ടിപ്പ് നടത്തുവാനാണ് താത്പര്യമെങ്കില്‍ അതിനുള്ള വഴിയാണ് സന്ദീപ് വാര്യര്‍ പങ്കുവച്ചതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നത്. നടന്‍മാര്‍ അഭിപ്രായം പ്രകടിപ്പിച്ചാലും നടിമാര്‍ അത്തരം പ്രവര്‍ത്തികള്‍ ചെയ്യരുത്. ആദായ നികുതിയോടും സ്ത്രീകളോടുമുള്ള നിലപാടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യര്‍ പങ്കുവച്ചതെന്നും ദീപ നിശാന്ത് ആരോപിക്കുന്നു.

read also :മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക്; ഇൻകംടാക്സ് ഒക്കെ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക- സന്ദീപ്‌ ജി വാര്യര്‍

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍. അവരുടെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സിനിമാക്കാരെ വിമര്‍ശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അതായതുത്തമാ! നികുതിവെട്ടിപ്പ് നടത്താന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ടപ്പാര്‍ട്ടീല് ചേര്‍ന്നാ മതീന്നര്‍ത്ഥം!

‘പൊളിറ്റിക്കലായി’ ഒരു സ്റ്റേറ്റ്മെന്റും പാടില്ലാന്നര്‍ത്ഥം!

ഇനിയഥവാ നടന്മാരങ്ങനെ ചെയ്താത്തന്നെയും നടിമാര്‍ ചെയ്യാന്‍ പാടില്ലാന്നര്‍ത്ഥം !

നിങ്ങക്ക് ബാലഗോകുലത്തിന്റെ ഘോഷയാത്രേല് ഭാരതാംബയായോ മറ്റോ പോയാപ്പോരേ? എന്തിനാണ് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തി ഞങ്ങളെ ദേഷ്യം പിടിപ്പിക്കണത്?

ഇന്‍കംടാക്‌സിനെയൊക്കെ ഒരു ശരാശരി സംഘി നോക്കിക്കാണണത് എങ്ങനെയാണെന്നറിയാന്‍ കൃത്യമായ ഉദാഹരണമാണ്! സ്ത്രീകളോടൊക്കെയുള്ള കൃത്യമായ നിലപാടാണ്!

കളിക്കരുത്! ഞങ്ങ ടാക്‌സടപ്പിക്കുവേന്‍

‘ടാക്‌സ് വിളിയെടാ!

shortlink

Related Articles

Post Your Comments

Related Articles


Back to top button