ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അറിയിപ്പ് ഇങ്ങനെ. നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലൊപ്പിട്ട നികുതിയുടമ്പടിപ്രകാരം രഹസ്യസ്വഭാവമുള്ള വിവരങ്ങളാണിതെന്നാണു കേന്ദ്രനിലപാട്.
കള്ളപ്പണം സംബന്ധിച്ച് മറ്റുരാജ്യങ്ങള്‍ കൈമാറിയ വിവരങ്ങള്‍ പുറത്തുവിടണമെന്ന വിവരാവകാശരേഖയ്ക്കു മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശസര്ക്കാരുകളില്നിന്നു സ്വീകരിക്കുന്ന വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വകുപ്പ് ഉദ്ധരിച്ചാണ് വിവരം നിഷേധിച്ചത്.
ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലൊപ്പിട്ട വിവരകൈമാറ്റ ഉടമ്പടിയുടെ ആദ്യഘട്ട പ്രകാരമുള്ള വിവരങ്ങള്‍ സെപ്റ്റംബറില്‍ ഇന്ത്യക്കു ലഭിച്ചിരുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍.ഐ.എഫ്.എം.) കണക്കനുസരിച്ച് 1990-2008 കാലത്ത് ഇന്ത്യയില്‍നിന്നുള്ള കള്ളപ്പണം 9,41,837 കോടി രൂപയാണ്.
Post Your Comments