Latest NewsSaudi ArabiaIndia

റിയാദില്‍ ബി.ജെ പി അനുകൂല സംഘടനസംഘടിപ്പിച്ച എന്‍ ആര്‍ സി/ സി എ എ വിശദീകരണ യോഗം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റാരോ ഒറ്റുകൊടുത്തത് കൊണ്ടാണെന്നാണ് സമന്വയ പ്രവര്‍ത്തകരുടെ ആരോപണം.

റിയാദ്: സൗദിയിലെ ബി ജെ പി അനുകൂല പ്രവാസ സംഘടനയായ സമന്വയയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ വിശദീകരണ യോഗവും സംവാദവും സംഘടിപ്പിച്ച സമന്വയ പ്രവര്‍ത്തകരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. റിയാദ് മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ദേശീയ പൗരത്വ നിയമം ‘മിഥ്യയും സത്യവും’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച യോഗം നടന്ന ഹാളി ലേക്ക് പോലീസ് എത്തുകയായിരുന്നു. പോലീസ് ഇവിടെ എത്തിയത് മറ്റാരോ ഒറ്റുകൊടുത്തത് കൊണ്ടാണെന്നാണ് സമന്വയ പ്രവര്‍ത്തകരുടെ ആരോപണം.

സംഘ ടനയുടെ അഞ്ചു നേതാക്കളെ അറസ്റ്റ് ചെയ്തതായി അറിയുന്നു.റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുവെന്ന് പറഞ്ഞാണ് ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത് എന്ന് ഹോട്ടല്‍ അതികൃതര്‍ പറയുന്നത് റിയാദിലെ ഒട്ടു മിക്ക പ്രവാസി സംഘടനകളും പ്രോഗ്രാം നടത്തുന്ന സ്ഥലമാണ് ഈ ഓഡിറ്റോറിയം. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ഫേസ്‌ബുക്കിൽ ചൗരത്വബില്ലിനെ അനുകൂലിച്ചു പോസ്റ്റിട്ട പലരെയും പോലീസ് അറസ്റ്റ് ചെയ്ത നടപടികൾ വാർത്തയായിരുന്നു.

ഇതെല്ലം തീവ്ര മുസ്ളീം വിഭാഗങ്ങൾ ചെയ്യുന്നതാണെന്നും പലതും ഫേക്ക് സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി കുടുക്കുന്നതാണെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. പൗരത്വ ബില്ലുമായിബന്ധപെട്ട് ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നുവരുന്നത് .അതിനിടെയാണ് യോഗത്തില്‍ പോലീസ് എത്തിയ സംഭവവും. പൗരത്വ ഭേദഗതി ബില്‍ സമരം രാജ്യത്ത് ശക്തിപെട്ട് വരുകയാണ് , എന്‍ ആര്‍ സി ആസാമില്‍ നടപ്പാക്കിയ പോലെ എല്ലാ സംസ്ഥാനത്തും നടപ്പാക്കുമെന്ന് അഭ്യന്തര മന്ത്രി പാര്‍ലിമെന്റില്‍ പ്രസ്താവിച്ചിട്ടുണ്ട്

പൗരത്വം തെളിയിക്കാന്‍ നിലവില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ഹാജരാക്കാന്‍ അസാധ്യമായ രേഖകള്‍ വരെയുണ്ട് ,നിയമത്തെ അനുകൂലിച്ചും വിശദികരിക്കാനുമായി ബി ജെ പി 1000 യോഗങ്ങളും 300 വാര്‍ത്താസമ്മേളനവും സംഘടിപ്പിക്കാന്‍ തിരുമാനിച്ചിരുന്നു .അതിന്‍റെ അടിസ്ഥാനത്തിലാണ് റിയാദില്‍ നടന്ന യോഗമെന്ന് പറയപെടുന്നു. തങ്ങളുടെ യോഗ ത്തെ ഒറ്റികൊടുത്തതാണെന്ന് സമന്വയ പ്രവര്‍ത്തകര്‍ പറയുന്നു.

ഇത്തരം നടപടികള്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായതായാലും എല്ലാവരെയും ബാധിക്കുകയും റിയാദില്‍ സാംസ്കാരിക പരിപാടികള്‍വരെ നടത്തുന്നവര്‍ക്കും ഭീഷണിയായി വരുമെന്നും ചിലര്‍ അഭിപ്രയപെടുന്നു. വരും ദിവസങ്ങളില്‍ പൌരത്വ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിക്കാന്‍ ഇരുന്നിരുന്ന ചില പരിപാടികള്‍ മാറ്റിവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button