ന്യൂഡല്‍ഹി: 2019ല്‍ രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയി നേരിടുമ്പോള്‍ അംബാനിക്കിത് നേട്ടങ്ങളുടെ കാലമാണ്.ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് റിലയന്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഈ വര്‍ഷത്തെ സമ്പാദ്യ വിവരം പുറത്ത് വരുന്നത്. ഇതോടെ 2019ലെ വരുമാന കണക്കില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനേയും കടത്തിവെട്ടി മുകേഷ് അംബാനി. 17 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ 2019ലെ വരുമാനം. അതായത് 12 കോടി രൂപ. ബ്ലൂംബര്‍ഗ്ഗിന്റെ റിപ്പേര്‍ട്ടാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ ഈ വര്‍ഷം 40 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായും റിപ്പേര്‍ട്ട് പറയുന്നു. ഇതാണ് അംബാനിയുടെ വരുമാനം ഉയരാനുള്ള പ്രധാനകാരണം.ടെലികമ്മ്യൂണിക്കേഷന്‍സ് റീടെയില്‍ എന്നിവയിലും മുകേഷ് അംബാനിയുടെ ഉമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേട്ടമുണ്ടാക്കി. റീടെയില്‍ മേഖലയിലേക്കുള്ള റിലയന്‍സിന്റെ കടന്നു വരവ് ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് വെല്ലുവിളിയാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക്ക് മായുടെ വരുമാനം 11.3 ബില്യണ്‍ ഡോളറാണ്. അതേസമയം, ജെഫ് ബെസോസിന് 13.2 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായി.
Post Your Comments