Latest NewsIndiaNews

പതിനഞ്ചുകാരിക്ക് നേരെ ആസിഡാക്രമണം; പ്രിന്‍സിപ്പാളിനും അധ്യാപകനുമെതിരെ കേസെടുത്തു

മുംബൈ: പതിനഞ്ചുകാരിക്ക് നേരെ ആസിഡാക്രമണം നടത്തിയ പ്രിന്‍സിപ്പാളിനും അധ്യാപകനുമെതിരെ കേസെടുത്തു. പെണ്‍കുട്ടി മുന്‍പ് പഠിച്ചിരുന്ന ബന്തിപ്പൂരിയെ നശേമന്‍ ഉറുദ്ദു സ്‌കൂളിലെ പ്രിന്‍സിപ്പാളിനും അധ്യാപകനുമെതിരെയാണ് കേസെടുത്തത്. സ്‌കൂളിലെ നാല് ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒരു ദിവസം യാതൊരു കാരണവും കൂടാതെ പെണ്‍കുട്ടിയെ സ്‌കൂളിലെ അദ്ധ്യാപകനും ജീവനക്കാരും കൂടി മർദിച്ചിരുന്നു. ഈ വിവരം പെണ്‍കുട്ടി വീട്ടില്‍ പറയുകയും വീട്ടുകാര്‍ അധ്യാപകനും ജീവനക്കാരനുമെതിരെ പോലീസില്‍ പരാതി നൽകുകയും ചെയ്‌തു.

Read also: ആസിഡും സയനൈഡും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാൻ പുതിയ പദ്ധതി

തുടർന്ന് ദിവസങ്ങൾക്ക് ശേഷം രാവിലെ ബാജി ഗ്രൗണ്ടില്‍ നടക്കാനെത്തിയ പെണ്‍കുട്ടിയെ സ്‌കൂള്‍ പ്രിന്‍സിപ്പൾ ഹുന്‍സ് ആര, അധ്യാപകന്‍ ജാവേദ്, ജീവനക്കാരായ അമന്‍, ഹാഷിം എന്നിവര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗ്രൗണ്ടിലെത്തിയ തന്നെ ഇവര്‍ തടഞ്ഞ് നിര്‍ത്തി. പിന്നാലെ പ്രിന്‍സിപ്പാളെത്തി തന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസില്‍ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. പ്രതികള്‍ക്കെതിരെ ആസിഡാക്രമണം, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button