തിരുവനന്തപുരം: തൊഴിൽ തേടി ഇന്ത്യയിലേക്ക് വരുന്നവർക്ക് തൊഴിൽ പെർമിറ്റ് മതിയെന്നും, പൗരത്വമല്ല നൽകേണ്ടതെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ജീവിക്കാൻ വരുന്നവർ ഇവിടെ ജോലി ചെയ്തോട്ടെ. അവർക്കു തൊഴിൽ പെർമിറ്റിനു സംവിധാനമുണ്ടാക്കാം. പൗരത്വമല്ല നൽകേണ്ടത്– കേരള പിഎസ്സി എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്തുകളയാനല്ല. മതപീഡനം അനുഭവിക്കുന്നവർക്കു പൗരത്വം നൽകാനാണ്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകൾ എരിതീയിൽ എണ്ണയൊഴിക്കലാണ്. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ, പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ജനങ്ങളുടെ നികുതിപ്പണം വാങ്ങിയാണു പ്രതിഷേധിക്കുന്നത് – മുരളീധരൻ പറഞ്ഞു.
Post Your Comments