Latest NewsNewsIndiaBusiness

ജെറ്റ് എയര്‍വേസിനെ നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിവാക്കിയാൽ വാങ്ങാൻ തയ്യാറെന്ന് പ്രമുഖ കമ്പനി

ലണ്ടൻ : പ്രവർത്തനരഹിതമായ പ്രമുഖ വിമാന കമ്പനി ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാൻ തയ്യാറായി ലണ്ടൻ ആസ്ഥാനമായുള്ള ഹിന്ദുജ ഗ്രൂപ്പ്. നിയമപരമായ ബാധ്യതകളിൽ നിന്ന് ജെറ്റ് എയര്‍വേസിനെ ഒഴിവാക്കി കൊടുക്കുകയാണെങ്കില്‍ വാങ്ങുമെന്ന് കമ്പനി വ്യക്തമാക്കി. സർക്കാർ അധികാരികൾ ജെറ്റിന്റെ നിലനിൽപ്പിനെ സഹായിക്കണമെന്ന ആവശ്യവുമായി സർക്കാർ അധികാരികൾ സമീപിച്ചതാണ് ഞങ്ങൾ താൽപര്യം കാണിക്കാൻ കാരണമെന്നും ബാങ്കുകൾ പോലും ഞങ്ങളെ സമീപിച്ചുവെന്നും ഗ്രൂപ്പിന്റെ കോ-ചെയർമാൻ ഗോപിചന്ദ് പി. ഹിന്ദുജ പറഞ്ഞു.

Also read : ഓഹരി വിപണി : വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ

ആദ്യ ഘട്ടത്തില്‍ താത്പര്യം പ്രകടിപ്പിച്ച ഹിന്ദുജ ഗ്രൂപ്പ്, പിന്നീട് ജെറ്റ് എയർവേസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മുൻകാല പ്രശ്‌നങ്ങളിൽ നിന്ന് എൻ‌സി‌എൽ‌ടി (നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ) പരിരക്ഷ നൽകുന്നില്ല. ഇതാണ് ഞങ്ങൾ തീരുമാനത്തിൽ നിന്ന് നേരത്തെ പിറകോട്ട് പോകാൻ കാരണം. അതിനാൽ ഇനി ഞങ്ങൾ ജെറ്റ് എയർവേസിലേക്ക് പോകുകയാണെങ്കിൽ മുൻകാല പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നും ഞങ്ങൾക്ക് ഒരു ക്ലീൻ ചിറ്റ് വേണമെന്ന് പറഞ്ഞുവെന്നും ഗ്രൂപ്പിന്റെ ഇന്ത്യ ഓപ്പറേഷൻസ് ചെയർമാനും ഗോപിചന്ദ് പി. ഹിന്ദുജയുടെ ഇളയ സഹോദരനുമായ അശോക് ഹിന്ദുജ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button