Latest NewsSaudi ArabiaNewsGulf

സൗദിയില്‍ പ്രവാസികളടക്കം വാട്‌സ് ആപ്പ് വഴി വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നു : പലര്‍ക്കും അക്കൗണ്ടില്‍ നിന്നും നഷ്ടമാകുന്നത് ലക്ഷങ്ങള്‍

റിയാദ് : സൗദിയില്‍ പ്രവാസികളടക്കം വാട്സ് ആപ്പ് വഴി വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നതായി പരാതി. കഴിഞ്ഞ വര്‍ഷം 2600ല്‍ അധികം തട്ടിപ്പ് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹാക്ക് ചെയ്യപ്പെട്ട വാട്സ് ആപ്പ് മൊബൈലില്‍ നിന്ന് റിമൂവ് ചെയ്ത് പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്ത് മാത്രം ഉപയോഗിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ഷണിച്ച് സന്ദേശങ്ങളയച്ചാണ് ഹാക്കര്‍മാര്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നത്. ഇത്തരം സന്ദേശങ്ങളിലുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, അല്ലെങ്കില്‍ സന്ദേശത്തിലുളള കോഡ് കൈമാറുകയോ ചെയ്യുമ്പോള്‍ വാട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെടുന്നു. ഇങ്ങിനെ ഹാക്ക് ചെയ്യപ്പെടുന്ന വാട്സ് ആപ്പില്‍ നിന്ന് അതിലെ കോണ്ടാക്ടുകളിലേക്ക് ഉപയോക്താവറിയാതെ സന്ദേശങ്ങളയച്ച് അടുത്ത സുഹൃത്തുക്കളില്‍ നിന്നും മറ്റും അക്കൗണ്ടിലേക്ക് പണമയക്കാനാണെന്ന വ്യാജേനെ എ.ടി.എം കാര്‍ഡിന്റെ പകര്‍പ്പ് ചോദിക്കും.

സന്ദേശങ്ങളയക്കുന്നത് ഹാക്കറാണെന്ന് തിരിച്ചറിയാതെ ഇതിനോട് പ്രതികരിക്കുന്നതോടെ അയാളുടെ മൊബൈലും ഹാക്ക് ചെയ്യപ്പെടുന്നു. ഇത് വഴി ഉപയോക്താവറിയാതെ തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുവാനും, മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റകള്‍ ചോര്‍ത്തുവാനും ഹാക്കര്‍ക്ക് സാധിക്കും. അപരിചിതരുടെ നമ്പറുകളില്‍ നിന്നെത്തുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, പരിചിതരുടെ നമ്പറുകളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചാല്‍ യഥാര്‍ത്ഥ വ്യക്തി തന്നെയാണെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button