കോഴിക്കോട്: പരശുറാം എക്സ്പ്രസ്സ് അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം. പരശുറാം എക്സ്പ്രസ് ലോക്കോ പൈലറ്റിന്‍റെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വടകര, അയനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയിൽ കണ്ടെത്തി. പാളത്തില്‍ 50 മീറ്ററോളം ദൂരത്ത് കരിങ്കൽ കഷണങ്ങൾ നിരത്തിവെച്ചിരിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read also: ഡൽഹിയിൽ വസ്ത്രനിർമാണ ഫാക്ടറിയിൽ തീപിടുത്തം, 9 മരണം, 10 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു
ശനിയാഴ്ച്ച ട്രെയിന്‍ മംഗലാപുരത്തേയ്ക്ക് പോകുന്നതിനിടയിലാണ് പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് സംശയം തോന്നിയത്. ട്രെയിന്‍ നന്നായി ഇളകിയിരുന്നു. തീവണ്ടി വടകര നിര്‍ത്തിയപ്പോള്‍ എന്‍ജിന്‍ ഡ്രൈവര്‍ സ്റ്റേഷന്‍ സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കി. അദ്ദേഹം തിക്കോടി ബ്ലോക്ക് സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് ഈ സ്ഥലത്ത് തീവണ്ടികള്‍ വേഗംകുറച്ചു പോകാനുള്ള നിര്‍ദേശം നല്‍കി.കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments