Latest NewsKeralaNews

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സാ സൗകര്യമില്ല; പ്രതിഷേധം ശക്തമാകുന്നു

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗുരുതര അപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ പ്രതിഷേധം ശക്തമാകുന്നു. ട്രോമാകെയർ സംവിധാനമോ വിഷചികിത്സയോ ആരംഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.

കിഴക്കൻ മലയോര മേഖലകളിൽ നിന്ന് പാമ്പുകടിയേറ്റ രോഗികളെ കൊണ്ടുവരുമ്പോൾ ചികിത്സ ലഭ്യമാകാതെ മടക്കി അയക്കുന്നതും പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. താലൂക്ക് ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ഡയാലിസിസ് യൂണിറ്റ് ട്രോമാകെയർ നിർമിച്ചത്. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും കട്ടിലുകൾ വാങ്ങിയതല്ലാതെ ട്രോമാകെയർ പ്രവർത്തിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഒന്നും തന്നെ വാങ്ങിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ALSO READ: ഓടികൊണ്ടിരുന്ന വാഹനത്തിൽ തീപിടിത്തം : ഒരാൾക്ക് പൊള്ളലേറ്റു മറ്റ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

അടിയന്തരമായി ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് ട്രോമാകെയറിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടൊപ്പം വിഷ ചികിത്സയും ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ശസ്ത്രക്രിയ മുറിയോ വിദഗ്ധ ന്യൂറോ സർജനോഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്ന രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയക്കുന്നതും പതിവായിരിക്കുകയാണ്. വിഷ ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനുള്ള റിപ്പോർട്ടുകൾ ആശുപത്രി അധികൃതർ മെഡിക്കൽ ഡിപ്പാർട്ട്‌മെന്റിനും വകുപ്പ് മന്ത്രിക്കും നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button