KeralaLatest NewsNews

ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ട് ആരും പേടിക്കണ്ടന്നാണ് പറയുന്നത്; വിമർശനവുമായി പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ട് ആരും പേടിക്കേണ്ടെന്നാണ് മോദി പറയുന്നത്. മോദി ഇന്ത്യയുടെ യജമാനന്‍ അല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായി യൂത്ത് ലീഗിന്റെ ജനറല്‍ പോസ്റ്റ് ഓഫീസ് ഉപരോധ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. യൂത്ത് ലീഗിന്റെ ജനറല്‍ പോസ്റ്റ് ഓഫീസ് ഉപരോധ സമരത്തിന് കോഴിക്കോട് എംകെ മുനീറും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തിരുവനന്തപുരത്ത് ഇടി മുഹമ്മദ് ബഷീറും നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button