Latest NewsNewsIndia

തന്റെ പ്രവർത്തനത്തിന്റെ ‘ട്രാക്ക് റെക്കോർഡ്’ നോക്കൂ, എതിരാളികളുടെ ‘ടേപ്പ് റിക്കോർഡർ’ കേൾക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തന്റെ പ്രവർത്തനത്തിന്റെ ‘ട്രാക്ക് റെക്കോർഡ്’ നോക്കണമെന്നും എതിരാളികളുടെ ‘ടേപ്പ് റിക്കോർഡർ’ കേൾക്കാൻ പോകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.ലോകമെമ്പാടും ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് എതിരാളികളുടെ ശ്രമം. അവർ ഭയവും കലാപവും സൃഷ്ടിക്കുന്നു. നുണ പ്രചരിപ്പിച്ചാലും നിലനിൽക്കില്ല. നിയമത്തിനെതിരാണ് ഇപ്പോഴത്തെ പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ശരത് പവാർ നയിക്കണമെന്ന് ശശി തരൂർ

പാകിസ്ഥാന്റെ ന്യൂനപക്ഷ വിവേചനം തുറന്നു കാട്ടാനുള്ള അവസരമാണ് എതിരാളികളുടെ രാഷ്ട്രീയം മൂലം നഷ്ടമായത്. വാഗ്ദാനം ചെയ്തിട്ടും കോൺഗ്രസ് നടപ്പാക്കാതെ പോയ കാര്യം തങ്ങൾ നിറവേറ്റുക മാത്രമാണ് പൗരത്വ നിയമത്തിൽ ചെയ്തത്. മുസ്‌ലിം രാജ്യങ്ങളിൽ എനിക്കു ലഭിക്കുന്ന പിന്തുണയിൽ കോൺഗ്രസും സഖ്യകക്ഷികളും നിരാശരാണ്. പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകുന്നതിനെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പിന്തുണച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button