ന്യൂഡൽഹി: ഡൽഹി കിരാരിയിൽ വസ്ത്രനിർമാണ ഫാക്ടറിയിൽ തീപിടിത്തം. 9 പേർ മരിച്ചു. പത്ത് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഗോഡൗണ്‍ പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും പുറത്തു കടക്കാൻ ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത്. തീ അണയ്ക്കാനുള്ള ഉപകരണങ്ങൾ കെട്ടിടത്തിൽ ഇല്ലായിരുന്നു. ഇതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#UPDATE Delhi Fire Department: 9 people died in the fire which broke out in a cloth godown in Kirari late last night. https://t.co/PXShLLo593
— ANI (@ANI) December 23, 2019
Post Your Comments