ചെന്നൈ: ചെന്നൈയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ തിങ്കളാഴ്ച റാലി നടത്താന്‍ ഡിഎംകെയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഞായറാഴ്ച രാത്രി വൈകിയാണ് ഹൈക്കോടതി റാലിക്ക് അനുമതി നല്‍കിയത്.
റാലി തടയാന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ശ്രമം നടന്നു. എന്നാല്‍ കോടതി റാലി നടത്താന്‍ അനുമതി നല്‍കി. വലിയ വിജയമാണിത്. നിയമം പാലിച്ചുകൊണ്ട് റാലി നടത്തും’ – അദ്ദേഹം പറഞ്ഞു.
യു.പിയിലും അസമിലും നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡിഎംകെ റാലിക്ക് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. റാലി മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം, അക്രമം നടത്തരുത്, പൊതുമുതല്‍ നശിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് റാലിക്ക് അനുമതി നല്‍കിയിട്ടുള്ളത്.
Post Your Comments