KeralaLatest NewsNews

‘പൗരത്വ നിയമം പോലെ യുഎപിഎ യും കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പറയാൻ ധൈര്യം കാണിക്കണം’, അവസരം മുതലെടുത്ത് പിണറായിക്കെതിരെ ഒളിയമ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: യു.എ.പി.എയും കേരളത്തില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു.എ.പി.എ നടപ്പാക്കില്ലെന്ന് പറയാനുള്ള രാഷ്ട്രീയ ആര്‍ജവം കേരളം കാണിക്കണമെന്നും കാനം പറഞ്ഞു. യു.എ.പി.എയില്‍ എന്‍.ഐ.എക്കും കേരളാ പൊലീസിനും ഒരേ നിലപാടാണുള്ളത്.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതുപോലെ യു.എ.പി.എ വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പൗരത്വ ഭേദഗതി നിയമത്തില്‍ ഇല്ലാത്ത ഭരണഘടനാ ബാധ്യത .യുഎപിഎയുടെ കാര്യത്തിൽ എന്തിനെന്നും കാനം ചോദിച്ചു. രാജ്യത്തെ ഇടതുപാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ള നിലപാടാണിത്. ഈ നിലപാട് കേരളത്തിന് മാത്രമായി മാറ്റം വരുത്തേണ്ട കാര്യമില്ല. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുള്ള നിലപാടും ഇതുതന്നെയാണ്. ഏതു സാഹചര്യത്തിലാണ് ഈ നിലപാട് മാറ്റുന്നതെന്ന് വ്യക്തമാക്കണമെന്നും സിപിഎമ്മിനെ ഉദേശിച്ച് കാനം പറഞ്ഞു.

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി  രണ്ട് പേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിപിഐ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. ഈ അവസരം മുതലെടുത്താണ് ഇപ്പോൾ മുൻ നിലപാട് വീണ്ടും ആവർത്തിച്ച് കാനം രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button