Latest NewsNewsTechnology

ബിഎസ്‌എന്‍എല്‍ വരിക്കാരുടെ ശ്രദ്ധയ്ക്ക് : ഈ പ്ലാന്‍ വീണ്ടും പരിഷ്കരിച്ചു

ബിഎസ്‌എന്‍എല്‍ പ്രീപെയ്ഡ് വരിക്കാരുടെ ശ്രദ്ധയ്ക്ക്,666 രൂപയുടെ ബി‌എസ്‌എൻ‌എൽ സിക്സർ പ്ലാൻ വീണ്ടും പരിഷകരിച്ചു. നിലവിൽ ദിവസേന 3 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നതെങ്കിൽ ഡിസംബർ 31നു ശേഷം 2 ജിബിയായി കുറയും. സൌജന്യ വോയ്‌സ് കോളുകൾ (പ്രതിദിനം 250 മിനിറ്റ് ), 100 എസ്എംഎസ് എന്നിവയാണ് മറ്റു ഓഫറുകൾ. എംടിഎൻഎൽ നെറ്റ്‌വർക്കിലേക്കും സൗജന്യ വോയ്‌സ് കോളുകൾ ലഭ്യമാണ്. 134 ദിവസമാണ് പ്ലാനിന്റെ കാലാവധി. പുതുക്കിയ 666 രൂപ പ്രീപെയ്ഡ് പ്ലാൻ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്.

Also red : എതിരാളികളെ ഞെട്ടിച്ച് യമഹ : സ്കൂട്ടർ വിപണി കീഴടക്കാൻ പുതിയ മോഡലുകൾ അവതരിപ്പിച്ചു

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് 666 രൂപയുടെ പ്ലാൻ പരിഷ്കരിക്കുന്നത്. ബിഎസ്എൻഎൽ എംടിഎൻഎൽ എന്നിവ ലയിപ്പിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ എം‌ടി‌എൻ‌എൽ നമ്പറുകളിൽ അടക്കം സൗജന്യ വോയ്‌സ് കോളിങ് ഉൾപ്പെടുത്തുകയായിരുന്നു. 2019 ന്റെ തുടക്കത്തിൽ പ്ലാനിന്റെ കാലാവധി 129 ദിവസത്തിൽ നിന്ന് 122 ദിവസമായി കുറച്ചിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം പ്ലാനിന്റെ കാലാവധി 134 ദിവസമായി ഉയർത്തി.

മുൻനിര സ്വകാര്യ ടെലിക്കോം കമ്പനികൾ താരിഫ് വില വർദ്ധനവ് നടപ്പാക്കിയിട്ടും ബി‌എസ്‌എൻ‌എൽ വിലവർദ്ധനവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നിന്റെ ഡാറ്റാ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു.അതേസമയം പ്രീപെയ്ഡ് വിഭാഗത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ബി‌എസ്‌എൻ‌എൽ 2020 ൽ അധിക ഡാറ്റ ഓഫർ നീട്ടാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button