കൊച്ചി : പുതിയ രണ്ടു വിമാന സർവീസുകൾ ആരംഭിച്ച് എയര്‍ ഏഷ്യ. ഇന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധപ്പെടുത്തി നോണ്‍-സ്റ്റോപ്പ് സര്‍വീസുകളുടെ ശൃംഖല ആരംഭിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഡിസംബര്‍ 20 മുതല്‍ ന്യൂഡല്‍ഹി-കൊച്ചി, ന്യൂഡല്‍ഹി-അഹമ്മദാബാദ് റൂട്ടുകളിലാണ് സർവീസ് ആരംഭിച്ചത്.
Also read : കൊടുംചൂട്, പക്ഷികള്‍ ചത്തുവീഴുന്നു
ന്യൂഡല്‍ഹില്‍ നിന്നും രാവിലെ 4:55 പുറപ്പെടുന്ന വിമാനം 8 മണിക്ക് കൊച്ചിയിലെത്തും. തിരിച്ച് 8.50 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12 മണിക്ക് ന്യൂഡല്‍ഹിയില്‍ തിരികെയെത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ന്യൂഡല്‍ഹി-കൊച്ചി റൂട്ടിൽ 3915 രൂപയും, ന്യൂഡല്‍ഹി-അഹമ്മദാബാദിൽ 2015 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ന്യൂഡല്‍ഹി-കൊച്ചി, ന്യൂഡല്‍ഹി-അഹമ്മദാബാദ് റൂട്ടുകളില്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെമ്പാടുമായുള്ള ശൃംഖല ശക്തിപ്പെടുത്തുകയാണെന്നും 2020-2021 വര്‍ഷത്തേയ്ക്ക് സര്‍വീസുകള്‍ വിപുലമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും എയര്‍ഏഷ്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. ഇന്ത്യയിലെ 21 സ്ഥലങ്ങളിലേക്കായി എയര്‍ഏഷ്യ ഇന്ത്യ 27 വിമാന സർവീസുകളാണ് നടത്തുന്നത്.
Post Your Comments