Latest NewsNewsIndia

തടിമില്ലില്‍ അപകടം : 65 കാരന്റെ തല വേര്‍പ്പെട്ടു

ഫഗ്വാട: തടിമില്ലില്‍ അപകടം, 65 കാരന്റെ തല വേര്‍പ്പെട്ടു. മില്ലില്‍ ഉണ്ടായ അപകടത്തിലാണ് അറുപത്തഞ്ചുകാരന് ദാരുണാന്ത്യം സംഭവിച്ചത്. മര മില്ലിലെ ഈര്‍ച്ചയന്ത്രമാണ് അറുപത്തുകാരന്റെ തല അറുത്തത്. പഞ്ചാബിലെ ഫഗ്വാട നഗരത്തിലെറെയില്‍വേ റോഡിലാണ് സംഭവം.

മരംമില്ലിലെ തൊഴിലാളിയായ അജിത്ത് സിങ് ആണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്തുവരുന്നു. ഈര്‍ച്ചയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തല കുടുങ്ങിയാണ് അജിത്ത് സിങ് മരിച്ചതെന്ന് സിറ്റി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയ് കാന്‍വര്‍ വ്യക്തമാക്കി. മൃതദേഹപരിശോധനയ്ക്കായിസിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആലപ്പുഴയിലും സമാന സംഭവം ഉണ്ടായിരുന്നു. തലനാരിഴയ്ക്കായിരുന്നു മധ്യവയസ്‌കന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button