Latest NewsNews

കളം മാറ്റി ചവിട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ് : ഷെയ്ന്‍ നിഗം തനിയ്ക്ക് മകനെ പോലെ

കളം മാറ്റി ചവിട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ് . ഷെയ്ന്‍ നിഗം തനിയ്ക്ക് മകനെ പോലെ . നിര്‍മ്മാതാവ് ജോബി ജോര്‍ജും നടന്‍ ഷെയ്ന്‍ നിഗവുമായുള്ള പ്രശ്‌നം അവസാനിക്കുന്നു. ഷെയിന്‍ മാപ്പു പറഞ്ഞതിനു പിന്നാലെ ഷെയ്ന്‍ തനിക്ക് മകനെപ്പോലെയാണെന്നു പറഞ്ഞ ജോബി ജോര്‍ജാണ് വിവാദം കെട്ടടങ്ങുന്നു എന്ന സൂചന നല്‍കിയത്. ഷെയ്ന്‍ തനിക്ക് മകനെപ്പോലെയാണെന്നും കാര്യങ്ങള്‍ സംഘടന തീരുമാനിക്കുമെന്നും ജോബി ജോര്‍ജ് പറഞ്ഞു.

Read Also : നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ന് പരിഹാരമാകുമെന്ന് സൂചന

‘ഷെയ്ന്‍ എനിക്ക് മകനെപ്പോലെയല്ലേ അവനെ കൊല്ലുമെന്നോ തല്ലുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് നിങ്ങള്‍ കേള്‍പ്പിച്ചു.ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു. ഞാന്‍ ജീവിക്കുന്നത് സത്യസന്ധമായിട്ടാണ്. അതുകൊണ്ട് ഇതൊന്നും കേട്ടാല്‍ ഞാന്‍ പേടിക്കില്ല.”- ജോബി ജോര്‍ജ് പറഞ്ഞു.

തനിക്ക് ഷെയിനിനോട് പിണക്കവുമില്ലെന്നും ജോബി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംഘടനകളാണെന്നും സംഘടനകള്‍ എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് താനെന്നും ജോബി വെളിപ്പെടുത്തി. ഷെയ്‌ന് പക്വത എത്തിത്തുടങ്ങിയെന്ന് വിശ്വസിക്കുന്നു. അദ്ദേഹം ഉയരങ്ങളിലെത്താന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നും ജോബി പറഞ്ഞു.

നേരത്തെ ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റെ 500 -ാം എപ്പിസോഡിനിടെയായിരുന്നു ഷെയ്ന്റെ മാപ്പപേക്ഷ. താന്‍ കാരണം ഒട്ടേരെ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അതില്‍ മാപ്പു ചോദിക്കുന്നുവെന്നുമാണ് ഷെയ്‌ന് പറഞ്ഞത്. ‘ ഞാനൊരിക്കലും ആരെയും വേദനിപ്പിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. എന്റെ അപ്പോഴത്തെ അവസ്ഥയില്‍ പ്രതികരിച്ചതാണ്. കുറെനാള്‍ ഞാന്‍ ഒന്നിനും പ്രതിഷേധിച്ചിരുന്നില്ല. അതുകൊണ്ട് ഒരുപാട് പ്രശ്നങ്ങളില്‍ മാനസികമായി പല ബുദ്ധിമുട്ടുകളിലും പെട്ടിട്ടുണ്ട്. ഒരു തവണയെങ്കില്‍ ഒരു തവണ അന്തസായിട്ട് മനസില്‍ തോന്നിയത് ചെയ്യട്ടെ എന്ന് കരുതി ചെയ്തതാണ്. അതിലൊരുപാട് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. ഇത് കാരണം വേദനിച്ച എല്ലാ മനുഷ്യരോടും ഈ വേദിയില്‍ മാപ്പ് പറയുകയാണ്’- ഷെയ്ന്‍ പറഞ്ഞു

shortlink

Post Your Comments


Back to top button