ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്കാവില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പറഞ്ഞതിന് പിന്നാലെ രാജസ്ഥാനില്‍ പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കേന്ദ്രം പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്ക് സാധിക്കില്ലെന്നും ഇതിനെപ്പറ്റി സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോട് ചോദിച്ചു മനസ്സിലാക്കാനും മോദി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ലംഘനം നടത്താന്‍ സാധിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉള്‍പ്പെടെ പത്തോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.
Post Your Comments