Latest NewsNewsOmanGulf

ഒമാനിൽ വാഹനമിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം

മസ്‌ക്കറ്റ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാൻ ഷിനാസ് തർഫിൽ ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശി പ്രശാന്ത് നായർ (34) ആണ് മരിച്ചത്. വ്യഴാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്.

Also read : പ്രണയബന്ധമാരോപിച്ച് യുവാവിനോട് ചെയ്തത് കൊടുംക്രൂരത

രാത്രി ജോലി സ്ഥലത്തുനിന്നു താമസസ്ഥലത്തേക്കു നടന്നുപോകുമ്പോൾ സ്വദേശി ഓടിച്ച പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. സൊഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും. പന്ത്രണ്ടു വർഷമായി ഓമനിലുള്ള പ്രശാന്ത് ലീവ് കഴിഞ്ഞു തിരിച്ചു ജോലിയിൽ പ്രവേശിച്ചിട്ട് 22 ദിവസമായപ്പോഴാണ് അപകടം സംഭവിച്ചത്. ഭാര്യ: മായ . മകൾ: ഗീതു (4)

shortlink

Related Articles

Post Your Comments

Related Articles


Back to top button