Latest NewsKeralaNews

ബാലികയ്ക്ക് പീഡനം: മദ്രസ അധ്യാപകന്‍ പിടിയില്‍

തിരുവനന്തപുരം•എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലംകോണം ജുമാ മസ്ജിദിലെ അധ്യാപകന്‍ കരകുളം അഴീക്കോട് മലയത്ത് പണയില്‍ സജീന മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് തൗഫീക്ക് അല്‍ഖാദി(24)യാണ് പിടിയിലായത്.

കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവില്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് മൊഴി. പീഡനവിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴിനല്‍കിയിരുന്നു. വിളപ്പില്‍ശാല സി.ഐ. സജിമോന്‍, എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button