ഡല്‍ഹി: ഇന്ത്യ മുന്നേറുകയാണ്. ലോകബാങ്കിന്റെ ബിസിനസ് ചെയ്യല്‍ എളുപ്പമാക്കാനുള്ള റാങ്കിംഗ് പട്ടികയില്‍ ഇന്ത്യ 142-ാം സ്ഥാനത്തു നിന്ന് 63-ല്‍ എത്തിയെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായ മുന്നേറ്റമുണ്ടാക്കിയ പത്തു രാജ്യങ്ങളിലൊന്നാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും നല്ല കാര്യങ്ങള്‍ സ്വീകരിക്കാനാണ് താത്പര്യം. ആരെയും വെല്ലുവിളിക്കുന്നില്ല.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സാമ്ബത്തിക വളര്‍ച്ച 3.5 ശതമാനമായി കുറഞ്ഞിരുന്നു. പണപ്പെരുപ്പവും കുതിച്ചുയര്‍ന്നു. ഇത്തരം കയറ്റിറക്കങ്ങള്‍ പതിവാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ കരകയറാന്‍ ഇന്ത്യക്ക് കരുത്തുണ്ട്. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ പ്രതിസന്ധികളെ മറികടന്ന് വളര്‍ച്ചനേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനായി വ്യവസായ ലോകം കൂടുതല്‍ നിക്ഷേപം ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാണിജ്യ സംഘടനയായ അസോചാം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ 130 കോടി ജനങ്ങളുടെ ഏജന്റുമാരാണ്. ലോകബാങ്കിന്റെ ബിസിനസ് ചെയ്യല്‍ എളുപ്പമാക്കാനുള്ള റാങ്കിംഗ് പട്ടികയില്‍ ഇന്ത്യ 142-ാം സ്ഥാനത്തു നിന്ന് 63-ല്‍ എത്തിയെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായ മുന്നേറ്റമുണ്ടാക്കിയ പത്തു രാജ്യങ്ങളിലൊന്നാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ എതിര്‍പ്പില്ലാതെയാണ് ഇതു നേടിയത്. സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ ഏജന്റുമാരാണെന്ന ആരോപണമുയര്‍ന്നു.
പ്രതിസന്ധി നേരിടുന്ന കമ്ബനികള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സൗകര്യങ്ങളും ഒരുക്കി. കമ്ബനി നിയമം ഭേദഗതി ചെയ്‌ത് ലളിതമാക്കിയെന്നും കൂടുതല്‍ മാറ്റങ്ങള്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ മൂലധനം സംരക്ഷിക്കാന്‍ ഉതകും. ഇപ്പോഴുള്ള പ്രതിസന്ധിയും ദൗര്‍ബല്ല്യങ്ങളും മറികടക്കാനാകുമെന്ന് ബാങ്കിംഗ് കോര്‍പറേറ്റ് മനസിലാക്കി ഭയപ്പെടാതെ തീരുമാനങ്ങളെടുക്കുകയും ധൈര്യപൂര്‍വ്വം നിക്ഷേപമിറക്കുകയും ചെലവാക്കുകയും വേണമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
Post Your Comments