പോണ്ടിച്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് 27-ാം തിയതി പോണ്ടിച്ചേരിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പോണ്ടിച്ചേരി സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നാളെ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പൗരത്വ നിയമഭേദഗതിക്ക് എതിരെ ക്യാമ്പസിനുള്ളില്‍ സമരങ്ങളും മുദ്രാവാക്യം വിളികളും വിലക്കി മദ്രാസ് ഐഐടി ഉത്തരവിറക്കിയിരുന്നു. പ്രകടനങ്ങള്‍ ഐഐടിയുടെ പാരമ്ബര്യമല്ലെന്നാണ് ഡീൻ വ്യക്തമാക്കിയത്.
Post Your Comments