KeralaLatest NewsNews

മീനിലെ ഫോർമലിൻ: ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളികൾ രംഗത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളികൾ രംഗത്ത്. നഗരസഭ പിടിച്ചെടുത്ത മീനിൽ ഫോർമലിൻ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പരാതിയുമായി മത്സ്യത്തൊഴിലാളികൾ എത്തിയത്. നഗരസഭക്കെതിരെ മുഖ്യമന്ത്രിക്ക് മത്സ്യത്തൊഴിലാളികൾ പരാതി നൽകി. അതേസമയം മീനിൽ ഫോർമലിൻ ഉണ്ടെന്ന് മേയർ ആവർത്തിച്ചു.

തിരുവനന്തപുരത്ത് കർണാടകയിൽ നിന്നെ് കണ്ടെയ്നർ വഴി എത്തിയ 2500 കിലോ മീൻ വ്യാഴാഴ്ചയാണ് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. സ്ട്രിപ്പ് ഉപയോഗിച്ചുള്ള പരിശോധനയിൽ ഫോർമാലിനും അമോണിയയും അടക്കമുള്ള രാസവസ്തുക്കൾ കലർത്തിയിട്ടുണ്ട് എന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ മീനുകളിൽ രാസവസ്തുക്കൾ കലർന്നിട്ടില്ലെന്നും സ്ട്രിപ്പ് ഉപയോഗിക്കാൻ നഗരസഭയിലെ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് അറിയില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വാദം. ഇതോടെ മത്സ്യത്തൊഴിലാളികൾ നഗരസഭക്കെതിരെ പരാതിയുമായെത്തി. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻറെയും മത്സ്യത്തൊഴിലാളികളുടേയും വാദം നഗരസഭ തള്ളി.

ക്രിസ്മസ്സും പുതുവത്സരവും അടുത്തിരികെ വ്യാപക പരിശോധനയാണ് നഗരസഭ ആരോഗ്യവകുപ്പ് നടത്തുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടോടെ നഗരസഭ സമ്മർദ്ദത്തിലായി. പരിശോധനയെകുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞ കാര്യങ്ങൾ സർക്കാർ ഇനി വിശദമായ പരിശോധിക്കും. പാങ്ങോട് മത്സ്യകേന്ദ്രത്തിലേക്ക് എത്തിച്ച അഞ്ച് ലക്ഷം രൂപയുടെ മത്സ്യമാണ് നഗരസഭ പിടിച്ചെടുത്ത് നശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button