KeralaLatest NewsNews

ട്രെയിൻ യാത്രികർക്ക് തിരിച്ചടി, ദിവസ ട്രെയിനുകളിൽ 72 സ്ലീപ്പർ ബർത്തുകൾ കുറച്ചു  

തിരുവനന്തപുരം: ലാഭം കൂട്ടാൻ യാത്രക്കാർക്ക് അസൗകര്യമാകുന്ന നടപടികളുമായി റെയിൽവേ, കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ദിവസ ട്രെയിനുകളിലെ സ്ലീപ്പർ ബർത്തുകൾ വെട്ടിക്കുറച്ചു. 72 സ്ലീപ്പർ ബർത്തുകളാണ് റെയിൽവേ ഒഴിവാക്കിയത്. അതേ സമയം ആഴ്ചവണ്ടികളിൽ ഒരു കോച്ച് കൂട്ടുകയും ചെയ്തു. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് ദിവസവുമുള്ള രണ്ട് തീവണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് വീതമാണ് കുറച്ചത്. ഇതുമൂലം മലബാർ, മാവേലി എക്സ്പ്രസുകളിലെ തത്കാൽ, പ്രമീയം തത്കാൽ ക്വാട്ടകളും കുറയും. നടപടി യാത്രക്കാർക്ക് അസൗകര്യമാണെങ്കിലും റെയിൽവേയ്ക്ക് ഇതുമൂലം ലാഭമാണ് ഉണ്ടാകുന്നത്.  ജനുവരി 28 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും.

ദിവസ വണ്ടികളിൽ യാത്ര ചെയ്യുന്ന കേരളത്തിലെ നിരവധി യാത്രക്കാർക്കാണ് റെയിൽവേയുടെ ഈ നപടി മൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നത്.  ചെന്നൈ-തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് എന്നിവയിലും 72 സ്ലീപ്പർ ബർത്തുകൾ കുറയും. പ്രതിദിന വണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് കുറയ്ക്കുമ്പോൾ ആഴ്ചവണ്ടികളിൽ 72 സ്ലീപ്പർ ബർത്തുകൾ കൂട്ടി. പുതുച്ചേരി-മംഗളൂരു വീക്ക്‌ലി എക്സ്പ്രസ്. മംഗളൂരു-പുതുച്ചേരി, പുതുച്ചേരി-കന്യാകുമാരി എന്നീ ആറു ട്രെയിനുകളിലാണ് പുതിയ സ്ലീപ്പർ കോച്ചുകൾ ചേർക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button