KeralaLatest NewsIndiaNews

പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്ക് പിടി വീഴും; ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷിടിക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം

ന്യൂഡല്‍ഹി: പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്ക് പിടി വീഴും. ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷിടിക്കുകയോ ദേശവിരുദ്ധ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. അക്രമ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ALSO READ: യോജിച്ച പ്രക്ഷോഭം രാജ്യത്തിനു നല്‍കിയ ഏറ്റവും നല്ല സന്ദേശം; ബെന്നി ബഹനാന്റെയും മുല്ലപ്പള്ളിയുടെയും നിലപാടിനെതിരെ ഉമ്മൻ ചാണ്ടി

അക്രമത്തിന് പ്രോത്സാഹനം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ഉറപ്പ് വരുത്തണം. ദേശവിരുദ്ധമായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതോ ആയ ദൃശ്യങ്ങള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button