ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് സംബന്ധിച്ച് വീണ്ടും അറിയിപ്പുമായി കേന്ദ്രം. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. ഇത് പിന്നീട് നടത്തുന്ന ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ആധാറുമായി പാന്‍കാര്‍ഡ് ജനുവരി ഒന്നിന് മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി ഫയലിംഗും നടത്താന്‍ സാധിക്കില്ല. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട തിയതി പലപ്പോഴായി അദായ നികുതി വകുപ്പ് നീട്ടിയിരുന്നു.
അന്തിമ അവസാന തീയതി 2019 ഡിസംബര്‍ 31 ആണ്. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗില്‍ തീര്‍ത്തും ലളിതമായി ആധാറും പാനും ബന്ധിപ്പിക്കാം. ഇതിന് ആധാറും പാന്‍ നമ്പറും നല്‍കിയ ശേഷം ഒടിപി വഴിയോ അല്ലാതെയോ ബന്ധിപ്പിക്കാം. നേരത്തെ നിങ്ങളുടെ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാം.
Post Your Comments