പട്ന: ബിഹാറില്‍ ദേശീയ പൗരത്വപ്പട്ടിക (എന്‍.ആര്.സി.) നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. ബിഹാറില്‍ എന്‍.ആര്.സി. നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘പൗരത്വപ്പട്ടികയോ എന്തിന്? അത് നടപ്പാക്കാനേ പോകുന്നി’ല്ലെന്നാണ് നിതീഷ് കുമാര്‍ പ്രതികരിച്ചത്. അതേസമയം എന്‍.ഡി.എ.യിലെ മറ്റൊരു കക്ഷിയായ ലോക് ജന്‍ശക്തി പാര്‍ട്ടിയും(എല്‍.ജെ.പി.) പൗരത്വപ്പട്ടികയോടുള്ള വിയോജിപ്പറിയിച്ചു.
പൗരത്വനിയമത്തെ പൗരത്വപ്പട്ടികയുമായി ബന്ധിപ്പിച്ച് രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ നടക്കുകയാണെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നുമാണ് എല്‍.ജെ.പി. നേതാവ് ചിരാഗ് പാസ്വാന് വ്യക്തമാക്കിയത്. പശ്ചിമബംഗാള്‍, പഞ്ചാബ്, കേരളം, ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും നിയമം നടപ്പാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments