Latest NewsNewsIndia

വ്യാജ പ്രചരണം: രാജ്യത്ത് പുതിയ ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കില്‍ മതം വെളിപ്പെടുത്തണമെന്ന പ്രചരണം തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയിൽ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കില്‍ മതം വെളിപ്പെടുത്തണമെന്ന വ്യാജ പ്രചരണം തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ മതം വെളിപ്പെടുത്തണമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനകാര്യ മന്ത്രാലയം വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുന്നത്.

‘നോ യുവര്‍ കസ്റ്റമര്‍’ ഫോമുകളില്‍ മതം ഏതാണെന്ന് വ്യക്തമാക്കണം എന്ന രീതിയിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍ വ്യക്തമാക്കി ധനകാര്യ മന്ത്രാലയം നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച മലേഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു

‘നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളിലോ പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനോ മതം വ്യക്തമാക്കേണ്ട ആവശ്യമില്ല. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വീഴരുത്’. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button