KeralaLatest NewsNews

കിഫ്ബിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം:കിഫ്ബി തീര്‍ത്തും സുതാര്യമാണെന്നും ഇതിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന കേരള നിര്‍മ്മിതി പദ്ധതിയുടെ സംസ്ഥനതല ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കിഫ്ബിയിലൂടെ വലിയ വികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. സംസ്ഥാനത്ത് 45619 കോടി രൂപയുടെ 591 പദ്ധതികള്‍ക്കാണ് ഇതുവരെ കിഫ്ബി അനുമതി നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉറപ്പാക്കും; ബെംഗളൂരു അക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി

വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക് വിലയിരുത്താന്‍ എല്ലാ ജില്ലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍ നടത്തുക എന്നതാണ് കിഫ്ബിയുടെ തീരുമാനം. ഇതിന്റെ ആദ്യപടിയായി തിരുവനന്തപുരം ജില്ലയിലെ പ്രദര്‍ശന ഉദ്ഘാടനവും തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button