ഡാലസ് : 20 കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. ഡാലസ് ഇന്റര്‍ സ്റ്റേറ്റ് 45-ല്‍ ഈസ്റ്റ് ഒക്ക്ലിഫിന് സമീപമുള്ള ഒഴിഞ്ഞ ഫീല്‍ഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ഇരുപതുകാരന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയായിരുന്നു പൊലീസ് മൃതദേഹം ഫീല്‍ഡില്‍ നിന്നും കണ്ടെടുത്തത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 18ന് അറസ്റ്റ് ചെയ്ത ലേക്ക്വിന്‍ ഗ്രാന്റ് (20), ടിലര്‍ ജോണ്‍സര്‍ (19) എന്നിവര്‍ക്കെതിരെ ക്യാപിറ്റല്‍ മര്‍ഡറിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിരുന്നതായും എന്നാല്‍ വിശദമായ പരിശോധനയിലാണ് കൊല്ലപ്പെട്ടത് 20 വയസുകാരനാണെന്നു കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
കൊലപ്പെട്ട വ്യക്തിയെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചതെന്താണെന്നു പൊലീസ് അന്വേഷിച്ചുവരുന്നു. കമ്പിളിയില്‍ പൊതിഞ്ഞാണു മൃതദേഹത്തിന് തീ കൊളുത്തിയതെന്നും പൊലീസും ചൂണ്ടിക്കാട്ടി. 2019 ല്‍ ഡാലസില്‍ മാത്രം നടക്കുന്ന 197-ാം കൊലപാതകമാണിത്. 2007നുശേഷം ഇത്രയും പേര്‍ കൊല്ലപ്പെടുന്നത് ആദ്യമായാണ്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനു സിറ്റി മേയര്‍ എറിക് ജോണ്‍സന്‍ സിറ്റി മാനേജരോടു ആവശ്യപ്പെട്ടു
Post Your Comments