നിരവധി ആരോഗ്യഗുണങ്ങള്‍ കൈതച്ചക്ക എന്നറിയപ്പെടുന്ന പൈനാപ്പിളിനുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് പലരോഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും. വിറ്റമിന്‍ എ, ബി, സി, ഇ, അയണ്‍, മാംഗനീസ്, ഫൈബര്‍, കാത്സ്യം എന്നീ ഘടകങ്ങളും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്.
സൗന്ദര്യ സംരക്ഷണത്തിനും പൈനാപ്പിള്‍ മികച്ചതാണ്. എല്ലുകളുടെയും പല്ലിന്റേയും ആരോഗ്യം സംരക്ഷിക്കാന്‍ പൈനാപ്പിള്‍ സഹായിക്കും.വിറ്റാമിന് എ, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ കാഴ്ച്ച ശക്തി വര്‍ധിക്കും. കാന്‍സര്‍, ഹൃദ്രോഗം, വാതം എന്നീ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും പൈനാപ്പിള്‍ ഗുണകരമാണ്.
ദഹന പ്രക്രിയ സുഗമമാക്കാനും പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും. ചുണ്ടുകള്‍ വിണ്ടു കീറുന്നത് മാറാനും പൈനാപ്പിള്‍ കഴിക്കുന്നത് മികച്ചതാണ്. മുടിക്കൊഴിച്ചില്‍ അകറ്റാനും മുഖക്കുരു മാറ്റാനും പൈനാപ്പിള്‍ നല്ലതാണ്. ചര്‍മ്മ രോഗങ്ങള്‍ക്കും പൈനാപ്പിള്‍ ഒരു പരിധിവരെ പരിഹാരമാണ്.
Post Your Comments