KeralaLatest NewsNews

‘വായ മൂടിക്കെട്ടിയും വെടി വെച്ചും വിഭജിച്ചും ജയിക്കാന്‍ ശ്രമിച്ചവരൊക്കെ നശിച്ചിട്ടേയുള്ളൂ. ചരിത്രം അതാണ്’ ഡോ. ഷിംന അസീസ്

മംഗലാപുരത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതികരിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്. ‘മലയാളി മാധ്യമങ്ങളെ കൂടി വില കൊടുത്ത് വാങ്ങാന്‍ ഏകാധിപതിക്ക് കഴിഞ്ഞില്ലേആവോ? അതോ ഇവിടുള്ളവരുടെ നട്ടെല്ല് കണ്ടപ്പോള്‍ വല്ലയിടവും വിറച്ചോ?’ എന്നാണ് ഷിംന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ചോദിക്കുന്നത്.

ഷിംനയുടെ പോസ്റ്റ്

മംഗലൂരുവിൽ പ്രതിഷേധപ്രകടനത്തിനിടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടവരുടെ പോസ്‌റ്റ്‌മോർട്ടം സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നു.

ഇനി ഒന്നുകിൽ പോസ്‌റ്റ്‌മോർട്ടം നടപടികൾ കഴിയും വരെ ഇവരെ കസ്‌റ്റഡിയിൽ വെക്കും ഇല്ലെങ്കിൽ ചെക്ക്‌പോസ്‌റ്റിന്റപ്പുറം കൊണ്ടു പോയി നാടു കടത്തും എന്ന രണ്ട്‌ വിചിത്ര ഓപ്‌ഷനുകളാണ്‌ മാധ്യമപ്രവർത്തകർക്ക്‌ മുന്നിൽ വെച്ചിരിക്കുന്നത്‌.

മലയാളി മാധ്യമങ്ങളെ കൂടി വില കൊടുത്ത്‌ വാങ്ങാൻ ഏകാധിപതിക്ക്‌ കഴിഞ്ഞില്ലേ ആവോ? അതോ ഇവിടുള്ളവരുടെ നട്ടെല്ല്‌ കണ്ടപ്പോൾ വല്ലയിടവും വിറച്ചോ?

ഇച്ചിര്യോളം ‘ഉളുപ്പ്‌’ ഉണ്ടാവുമോ എടുക്കാൻ? പേരിനെങ്കിലും?

വായ മൂടിക്കെട്ടിയും വെടി വെച്ചും വിഭജിച്ചും ജയിക്കാൻ ശ്രമിച്ചവരൊക്കെ നശിച്ചിട്ടേയുള്ളൂ. ചരിത്രം അതാണ്‌.

ഓർത്താൽ നന്ന്‌.

https://www.facebook.com/shimnazeez/posts/10158120381932755

shortlink

Related Articles

Post Your Comments

Related Articles


Back to top button