Business

നേട്ടം കൈവിടാതെ ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 100 പോയിന്റ് ഉയർന്ന് 41,809 പോയന്റിലും നിഫ്റ്റി 12,300 പോയിന്റിലുമായിരുന്നു വ്യാപാരം. യുഎസ്-ചൈന വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരമാമായതാണ് നേട്ടത്തിന് കാരണം. ഏഷ്യന്‍ സൂചികകളില്‍ വ്യാപാരം ആരംഭിച്ചതും ഒഹരി വിപണിയെ ബാധിച്ചു. വാള്‍സ്ട്രീറ്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി എന്നീ ഓഹരികളും നേട്ടത്തിലും, വേദാന്ത, ഗെയില്‍, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

കഴിഞ്ഞ ദിവസം ആരംഭത്തിലെ നഷ്ടത്തിൽ നിന്നും കരകയറി നേട്ടത്തിലായിരുന്നു വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 115.35 പോയിന്റ് നേട്ടത്തിൽ 41,673.92ലും നിഫ്റ്റി 38.15 പോയിന്റ് നേട്ടത്തില്‍ 12,259.80ലുമാണ് വ്യാപാരം അവസാനിച്ചത്. യുഎസില്‍നിന്നുള്ള കൂടുതല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന ഒഴിവാക്കിയത് വിപണിയില്‍ നേട്ടമുണ്ടാക്കാൻ കാരണമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button