Latest NewsNewsIndia

മാധ്യമ പ്രവർത്തകരെ തുറുങ്കിലടച്ച സർക്കാർ നടപടി കിരാതം- പ്രൊ.കെ.വി. തോമസ്‌

കൊച്ചി•പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനിടെ, മംഗ്ലൂരുവിൽ സമരപരിപാടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ തുറുങ്കിലടച്ച നടപടി കിരാതമെന്ന് മുൻ കേന്ദ്ര മന്ത്രി പ്രൊഫ കെ. വി.തോമസ് പ്രതികരിച്ചു.

സ്വതന്ത്ര ഭാരതം ദർശിച്ച ഏറ്റവും ഭീകര നടപടികളുടെ തുടക്കമാണിതെന്നു തോമസ് കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ കണ്ണും കാതും വായും മുടിക്കെട്ടി ഭരിക്കാമെന്ന മോദി സർക്കാരിന്റെ വ്യാമോഹം ഇന്ത്യയിൽ നടപ്പിലാകില്ലെന്നും ഇപ്പോഴത്തെ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും കെ.വി.തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button