തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുത്തന്‍ പദ്ധതിയുമായി കേരള പോലീസ്. ‘കവചം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധയിലൂടെ കുട്ടികള്‍ ശാരീരിക, ലൈംഗിക പീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നത് തടയാന്‍ സാധിക്കും. കണ്ണൂര്‍ റേഞ്ചില്‍ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോള്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. സോഷ്യല്‍ പോലീസിംഗ് വിഭാഗം ഐജിക്ക് ആയിരിക്കും പദ്ധതിയുടെ മേൽനോട്ട ചുമതല. പദ്ധതിയുടെ തുടര്‍ നടപടികള്‍ക്കായി ജില്ലാ പോലീസ് മേധാവിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ് നൽകുക, കാരണമില്ലാതെ സ്‌കൂളില്‍ വരാത്ത കുട്ടികളേയും പ്രവൃത്തിസമയം അവസാനിക്കുന്നതിനു മുന്‍പ് സ്‌കൂള്‍ വിട്ടുപോകുന്നവരെയും പ്രത്യേകം നിരീക്ഷണത്തിന് വിധേയമാക്കുക, പോക്സോ കേസുകൾ അന്വേഷിക്കാൻ വനിതാ പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകുക, പോക്സോ കേസുകളിൽ പ്രതികളാകുന്നവരുടെ രജിസ്ട്രേഷൻ കർശനമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഇതേ പേരിൽ നേരത്തെ കണ്ണൂർ റേഞ്ചിൽ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. ജില്ലാ തലത്തിൽ പദ്ധതി വിജയകരമെന്ന് കണ്ടതോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരള പൊലീസ് തീരുമാനിച്ചത്.
https://www.facebook.com/keralapolice/photos/a.135262556569242/2553863294709144/?type=3&__xts__%5B0%5D=68.ARBsuDI5ZG-j4WMTM242Wn9V76CXw2LMhwX4MBiH8v5PUA6ZhCSzRaOlU8pqna2K4r9KwEHBFqhcngdHKVZYYKOjizmGR49skOmpGckAllziRMzWypTCwKxo0LOpbi34PDZuBR8fbw_nkwN7lATLWJnAKhIz6Cw2IpZLHaNek_kdmiJPa1ek3rQCJim1gRKkjcrPxj3hBlyFJEmMBwoX90J7lBPincGB6CnJJRkcnIKJgI0TQCKMuVUEbgIDBjOo8Y4-SszbYxRwdCtKeUNTfXWP0gJGyD32vkoT47L4DF2CQKreQr6-PhCMWa3PwWPnIgXLL0_vCJ2-DyleNuiKbYPc8Q&__tn__=-R
Post Your Comments