കാസർകോട് : കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകരെ കേരള പൊലീസിന് കൈമാറി. ഇവരിൽ നിന്നും പിടിച്ചെടുത്ത മൈക്കും,ക്യാമറയും ഫോണുകളും തിരികെ നൽകി. 7 മണിക്കൂറുകൾക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. 8 മലയാളി മാധ്യമ പ്രവർത്തകരെ രാവിലെയാണ് കർണാടക പൊലീസ് റിപ്പോർട്ടിങ്ങിനിടെ കസ്റ്റഡിയിലെടുത്തത്. കാസർകോട് ജില്ലയിലെ തലപ്പാടിയിൽ കർണാടക പൊലീസ് ഇവരെ എത്തിക്കുകയായിരുന്നു.
Post Your Comments